Previous FrameNext Frame
  • slide
  • dyfi - slider
  • dyfi-slider

DYFI CEC Press Releases

The Central Executive Committee of the Democratic Youth Federation of India demands the Central government to immediately remove Mr. Gajendra Chuhan from the Chairman post of FTII.

തൃശ്ശൂർ കേരളവർമയിലെ ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട് മാനേജുമെന്റും പ്രിൻസിപ്പാളും സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹവും ഫാസിസ്റ്റുകളെ സഹായിക്കുന്നതുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഉത്തർപ്രദേശിൽ ബീഫ് കഴിച്ചുവെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളേജിൽ ബീഫ് ഫെസ്റ്റ് നടത്തിയിരുന്നു. പരിപാടിനടത്തിയ വിദ്യാർത്ഥികൾക്കുനേരെ എ.ബി.വി.പിയുടെ നേതൃത്വത്തിൽ അക്രമണം അഴിച്ചുവിടുകയും അവർ കോളേജ് യൂണിയൻ ഓഫീസ് തീയിട്ടുനശിപ്പിക്കുകയും ചെയ്തു. എന്നാൽ ഏകപക്ഷീയമായി എസ്.എഫ്.ഐ പ്രവർത്തകരെ കോളേജിൽനിന്നും സസ്‌പെന്റ് ചെയ്യുന്ന നടപടിയാണ് പ്രിൻസിപ്പാൾ സ്വീകരിച്ചത്. കൂടാതെ കോളേജിൽ മാംസം ഉപയോഗക്കുന്ന പതിവില്ലെന്നും പ്രിൻസിപ്പാൾ പറയുന്നു. എന്നാൽ കോളിജിൽ മാംസം നിരോധിച്ചിട്ടില്ലെന്നും വിദ്യാർത്ഥികളും അധ്യാപകരും മാംസാഹാരം ഉൾപ്പെടെ കൊണ്ടുവന്ന് കഴിക്കാറുമുണ്ട്. യൂണിവേഴ്‌സിറ്റി കലോത്സവം നടക്കുന്ന അവസരങ്ങളിൽ അവിടെ മാംസം പാചകം ചെയ്യാറുമുണ്ടെന്നത് വസ്തുതയാണ്.

ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചുകൊണ്ടും ഫാസിസ്റ്റു നിലപാടുകൾക്കെതിരായും കോളേജിലെ അധ്യാപിക ദീപ നിശാന്ത് ഫെയ്‌സ് ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ അധ്യാപികയ്ക്കും മറ്റ് രണ്ട് അധ്യാപകർക്കുമെതിരെ ആർ.എസ്.എസ്- എ.ബി.വി.പി സംഘടനകളുടെ നേതൃത്വത്തിൽ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുകയാണ്. ഈ ഫാസിസ്റ്റ് സമീപനങ്ങൾക്ക് കുടപിടിക്കുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് പ്രസിഡന്റായിട്ടുള്ള ദേവസ്വം ബോർഡിന്റെ ഭാഗത്തുന്നുമുണ്ടാകുന്നത്. ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കിൽ അഭിപ്രായം രേഖപ്പെടുത്തിയത് തെറ്റാണ് എന്ന്‍ പറഞ്ഞ്,അധ്യാപികയ്‌ക്കെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരിക്കുകയാണ് ദേവസ്വം ബോർഡ്. കേരളത്തിലെ ഏറ്റവും പ്രബുദ്ധമായ കോളേജുകളിൽ ഒന്നാണ് കേരളവർമ്മ. അസ്വാതന്ത്ര്യത്തിനും അനീതിക്കും ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കുമെതിരെ എന്നും ശക്തമായ പ്രതികരണവീറ് കാട്ടിയ പാരമ്പര്യമാണ് കേരളവർമ്മയ്ക്കുള്ളത്. ആഹാരം സൂക്ഷിച്ചതിന്റെ പേരിൽ ഒരു മനുഷ്യനെ വീട് അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണം എന്ന നിലയ്ക്കാണ് വിദ്യാർത്ഥികൾ ക്യാമ്പസിനകത്ത് പ്രതീകാത്മ പ്രതിഷേധം സംഘടിപ്പിച്ചത്.

കലാലയ രാഷ്ട്രീയം നിരോധിച്ചത് തെറ്റായി പോയി എന്ന് ഈ വൈകിയ വേളയിലെങ്കിലും ഏറ്റുപറയാനും സ്വയം തിരുത്താനും, വിദ്യാർത്ഥികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിച്ചതുമൂലമാണ് ക്യാമ്പസുകൾക്കകത്ത് വർഗ്ഗീയ ശക്തികൾക്ക് സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞത് എന്ന്‍ ഏ.കെ.ആന്റണി അഭിപ്രായപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എന്നാൽ ആന്റണിയുടെ പാർടി നേതാവ് നേതൃത്വം കൊടുക്കുന്ന കൊച്ചിൻ ദേവസ്വം ബോർഡ് ഗുജറാത്ത് സർക്കാരിനെപോലും കടത്തിവെട്ടുന്ന വിധത്തിൽ വർഗ്ഗീയ സംഘടനകൾക്ക് പൂർണമായും വഴങ്ങിക്കൊടുക്കുയാണ്. ഇതുസംബന്ധിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. കോൺഗ്രസ് നേതാവ് പ്രസിഡന്റായ ദേവസ്വം ബോർഡ് ഫാസിസ്റ്റു ശക്തികൾക്ക് ഒത്താശചെയ്തുകൊടുക്കുന്ന നിലപാടുകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കും. സ്വതന്ത്രമായ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിൽ ദീപ എന്ന അധ്യാപികയെ ക്രൂശിക്കുന്ന നിലപാടിൽനിന്നും ദേവസ്വം ബോർഡും കോളേജ് അധികൃതരും പിന്മാറണം. ആർ.എസ്.എസിന് തൃപ്തിപെടുത്താൻ വേണ്ടിയുള്ള അന്വേഷണം അവസാനിപ്പിക്കണം. കോളേജ് ഓഫീസ് തീയിട്ട എ.ബി.വി.പി പ്രവർത്തകർക്കെതിരെ മാതൃകാപരമായ അച്ചടക്കനടപടി സ്വീകരിക്കണം. കോളേജ് അധ്യാപികയെ ഒറ്റപ്പെടുത്താനുള്ള വർഗ്ഗീയവാദികളുടെ നീക്കം അനുവദിക്കില്ലെന്നും ദേവസ്വം ബോർഡിന്റെ നിലപാടിനെതിരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

റിസർവ്വ് കണ്ടക്ടർ തസ്തികയിൽ അഡ്വൈസ് മെമ്മോ ലഭിച്ചവരുടെ നിമയമനം തടയുന്നതിനുവേണ്ടി സുപ്രീംകോടതിയിൽ നിന്ന് സ്റ്റേ വാങ്ങിയ കെ.എസ്.ആർ.ടി.സിയുടെ നടപടി യുവജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. അഡ്വൈസ് കിട്ടിയ ഉദ്യോഗാർത്ഥികൾ കോടതിയിൽ ഹർജി നൽകിയതിനെ തുടർന്ന് അഡ്വൈസ് മെമ്മോ ലഭിച്ച മുഴുവൻ പേർക്കും നിയമനം നൽകണമെന്ന് ഹൈക്കോടതി സിംഗിൾബഞ്ചും, ഡിവിഷൻ ബഞ്ചും വിധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റേ വാങ്ങിയത്.

കഴിഞ്ഞ ഒക്‌ടോബറിൽ ഇടതുയുവജന സംഘടനകൾ സെക്രട്ടറിയേറ്റിനു മുൻപിൽ നടത്തിയ നിരാഹാര സമരത്തെ തുടർന്ന് അഡ്വൈസ് കിട്ടിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയിരുന്നു. ഇതിനു ഘടകവിരുദ്ധമായി യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാരും കെ.എസ്.ആർ.ടി.സിയും സ്വീകരിച്ചിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ ആവശ്യത്തിന് കണ്ടക്ടർമാരും, ഡ്രൈവർമാരും ഇല്ലാത്തതിനാൽ സർവ്വീസുകൾ മുടങ്ങുകയാണ്. കൂടാതെ കണ്ടക്ടർ തസ്തികയിൽ നിയമനം ലഭിച്ച നിരവധി പേർ റെസിഗ്നേഷൻ ലെറ്റർ നൽകിയിട്ടുണ്ട്. അതിനാൽ കണ്ടക്ടർ തസ്തികയിൽ നിരവധി ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഈ ഒഴിവുകളിൽ പിൻവാതിൽ നിയമനം നടത്താൻ വേണ്ടിയാണ് നിയമന ശുപാർശ ലഭിച്ചവരെ സർക്കാർ വഞ്ചിക്കുന്നത്. സർക്കാർ ഈ നിലപാടിൽ നിന്നും പിന്നോട്ടുപോകാൻ തയ്യാറാകണം. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കും. സുപ്രീംകോടതിയിൽ നടക്കുന്ന കേസിൽ ഉദ്യോഗാർത്ഥികളോടൊപ്പം ഡി.വൈ.എഫ്.ഐ കക്ഷിചേരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കാലടി സർവ്വകലാശാലയിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന വർഗ്ഗീയവിരുദ്ധ ക്യാമ്പയിനു വിലക്കേർപ്പെടുത്തിയ നടപടിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സർവ്വകലാശാലകളിൽ അപ്രഖ്യാപിത അടിയന്തിരാവസ്ഥ അംഗീകരിക്കാനാവില്ല.
ആർ.എസ്.എസ് – എ.ബി.വി.പി ചട്ടുകമായി സർവ്വകലാശാല രജിസ്ട്രാർ മാറിയിരിക്കുന്നു. ജനാധിപത്യപരമായ സംവാദങ്ങളും ചർച്ചകളുംപോലും അനുവദിക്കില്ലെന്ന സർവ്വകലാശാല അധികൃതരുടെ സമീപനം ആർ.എസ്.എസ് ഫാസിസ്റ്റ് സമീപനമാണ്. തങ്ങളുടെ നിക്ഷിപ്ത താൽപര്യങ്ങൾക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ കൊന്നുതള്ളുകയാണ് സംഘപരിവാർ സംഘടനകൾ രാജ്യത്ത് ചെയ്യുന്നത്. കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും വർഗ്ഗീയ ഭിന്നിപ്പ് സൃഷ്ടിക്കാനും ബോധപൂർവ്വമായ പരിശ്രമം ആർ.എസ്.എസ് നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഭക്ഷമേള സംഘടിപ്പിച്ച തൃശ്ശൂർ കേരളവർമ്മ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ അക്രമം അഴിച്ചുവിട്ടത്. സംസ്ഥാനത്ത് ജനങ്ങളുടെ ആഹാരസ്വാതന്ത്ര്യത്തിനെതിരെ പോലും ആർ.എസ്.എസ് നിലപാട് സ്വീകരിക്കുന്നു. ആർ.എസ്.എസ് ബിജെപി സംഘടനകളുടെ ഇത്തരം കാടത്ത നടപടികളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് കാലടി സർവ്വകലാശാല അധികൃതരും കൊച്ചി ദേവസ്വംബോർഡും സ്വീകരിക്കുന്നത്. സംസ്ഥാനത്ത് ജനങ്ങളിൽ മതഭ്രാന്ത് സൃഷ്ടിച്ച് ഭിന്നിപ്പുണ്ടാക്കുന്നതിനുവേണ്ടി പരിശ്രമിക്കുകയും, അക്രമം നടത്തുകയും ചെയ്യുന്ന ബി.ജെ.പിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന അധികൃതരുടെ നീക്കം പ്രതിഷേധാർഹമാണ്. ഇത്തരം അധികൃതരെ നിലയ്ക്കുനിർത്താൻ സർക്കാർ നടപടി സ്വീകരിക്കണം. സംഘപരിവാർ സംഘടനകളുടെ ചട്ടുകമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന യു.ഡി.എഫ്-കോൺഗ്രസ് നിലപാട് അപമാനകരമാണ്. ഇതിനെതിരെ സാംസ്‌കാരിക കേരളം പ്രതിഷേധിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാനസെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അഡ്വൈസ് മെമ്മോ കിട്ടിയ മുഴുവൻ ഉദ്യോഗാർത്ഥികൾക്കും ഉടൻ നിയമനം നൽകണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എൽ.എയും സെക്രട്ടറി എം.സ്വരാജും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ കെ.എസ്.ആർ.ടി.സി റിസർവ്വ് കണ്ടക്ടർ, എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തുടങ്ങി വിവിധ തസ്തികകളിൽ അഡ്വൈസ് മെമ്മോ കിട്ടി മൂന്ന് മാസം കഴിഞ്ഞിട്ടും നിയമനം ലഭിക്കാത്ത അവസ്ഥയാണ്. കെ.എസ്.ആർ.ടി.സിയിൽ 2300 ഓളം പേർക്ക് അഡ്വൈസ് മെമ്മോ കിട്ടി രണ്ട് വർഷം പിന്നിട്ടിട്ടും നിയമനം ലഭിച്ചിട്ടില്ല. എച്ച്.എസ്.എ (നാച്ച്വറൽ സയൻസ്) വിഭാഗത്തിൽ 186 പേർക്കാണ് അഡ്വൈസ് മെമ്മോ ലഭിച്ച് മാസങ്ങൾ പിന്നിട്ടിട്ടും നിയമനം ലഭിക്കാത്തത്. എൽ.പി.എസ്.എ, യു.പി.എസ്.എ തസ്തികകളിൽ അഡ്വൈസ് കിട്ടി ഒരുവർഷം തികയാൻ പോകുകയാണ്.
അഡ്വൈസ് മെമ്മോ ലഭിച്ച് മൂന്ന് മാസത്തിനകം നിയമനം നൽകണമെന്നാണ് വ്യവസ്ഥയെങ്കിലും യു.ഡി.എഫ് സർക്കാർ വന്നതിനുശേഷം നിരവധി തവണ ഇത് ലംഘിക്കപ്പെട്ടിരിക്കുകയാണ്. ഇടതുപക്ഷ യുവജന സംഘടനകളുടെ നിരാഹാര സമരത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി കണ്ടക്ടർ തസ്തികയിൽ ശുപാർശ ലഭിച്ചവർക്ക് ഒരുവർഷത്തിനകം നിയമനം നൽകുമെന്ന് സർക്കാർ രേഖാമൂലം ഉറപ്പുനൽകിയെങ്കിലും അതും പാലിക്കാൻ തയ്യാറായിട്ടില്ല. തൊഴിലന്വേഷകരായ ചെറുപ്പക്കാരുടെ ജീവിതംവെച്ച് പന്താടുന്ന ഉമ്മൻചാണ്ടി സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണ്. അഡ്വൈസ് കിട്ടിയവർക്ക് ഉടൻ നിയമനം നൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ യുവജനപ്രക്ഷോഭം ആരംഭിക്കുമെന്നും ടി.വി.രാജേഷും, എം.സ്വരാജും പ്രസ്താവനയിൽ പറഞ്ഞു.

Upcoming Events

There are no upcoming events at this time.