Previous FrameNext Frame

06.03.2017

ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്് എ.എൻ ഷംസീർ എം.എൽ.എ യുടെ വീടിനു മുൻപിൽ കൊലവിളി പ്രകടനം നടത്തിയ ആർ.എസ്.എസ് ക്രിമിനലുകളെ അടിയന്തരമായി പോലിസ് പിടികൂടണമെന്ന് ഡി.വൈ. എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എ.എൻ ഷംസീർ ന്റെ തലശ്ശേരിയിലെ വീടിനു മുൻപിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും കൊലപ്പെടുത്തി ചോരകൊണ്ട് കാളീപൂജ നടത്തുമെന്നും ആർ.എസ്.എസ് ക്രിമിനലുകൾ ആക്രോശിച്ചു. യാധൊരുവിധ കാരണവു മില്ലാതെ അക്രമങ്ങൾ നടത്തി നാട്ടിൽ കലാപമുണ്ടാക്കാനാണ് ആർ.എസ്. എസുക്കാർ ശ്രമിക്കുന്നത്. ഇത്തരം അക്രമ പ്രവർത്തനങ്ങൾ അവസാനി പ്പിക്കാൻ ആർ.എസ്.എസ് തയ്യാറാകണം. അല്ലാത്തപക്ഷം കനത്ത വില നൽകേണ്ടിവരും. ആർ.എസ്.എസിന്റെ കൊലവിളി പ്രകടത്തിൽ പ്രതിഷേധിച്ച് നാളെ (7.03.2017) ന് സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

02.03.2017

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന ആർ.എസ്.എസ് നേതാവിന്റെ ഭീഷണി അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. പിണറായി വിജയന്റെ തല വെട്ടി എടുക്കുന്നവർക്ക് ഒരു കോടി രൂപയാണ് ആർ.എസ്.എസ് വാഗ്ദാനം ചെയ്തിട്ടുള്ളത്. എം.പിയും എം.എൽ.എയുമടക്കമുള്ളവർ ഇരിക്കുന്ന വേദിയിലാണ് മധ്യപ്രദേശിലെ ആർ.എസ്.എസ് നേതാവ് പ്രഖ്യാപനം നടത്തിയത്. ആളുകളുടെ തലകൊയ്യുന്ന ഐ.എസിന്റെ ഇന്ത്യൻ പതിപ്പാണ് ആർ.എസ്.എസ്. തങ്ങൾക്കെതിരായി പ്രതികരിക്കുന്നവരെയെല്ലാം കൊലപ്പെടുത്തുന്ന നയമാണ് ആർ.എസ്.എസ് പിന്തുടരുന്നത്. പൻസാരെയും കൽബുർഗിയും തബോൽക്കറുമെല്ലാം സംഘപരിവാറിന്റെ കൊലക്കത്തിക്ക് ഇരയായവരാണ്. ഇന്ത്യയിൽ ആർ.എസ്.എസിന് സ്വാധീനമില്ലാത്ത ഏക സംസ്ഥാനാമാണ് കേരളം. ആർ.എസ്.എസ് നെതിരായുള്ള ഫാസിസിറ്റ് വിരുദ്ധ ചേരിക്ക് കേരളത്തിൽ നേതൃത്വം നൽകുന്നത് പിണറായി വിജയനാണ്. പിണറായിയെ ഇല്ലായ്മ ചെയ്യാമെന്നുള്ളത് ആർ.എസ്.എസ്‌ന്റെ വ്യാമോഹം മാത്രമാണ്. കേരളത്തിൽ വർഗീയതുടെ തേര് തെളിക്കാൻ ആർ.എസ്.എസ് നടത്തുന്ന ഏതു നീക്കവും കേരളീയ യുവത്വം ചെറുത്തു തോൽപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു.

26.02.2017

ഫെബ്രുവരി 24, 25, 26 തീയതികളിൽ ഇ.എം.എസ് അക്കാദമിയിൽവെച്ച് നടന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന യുവതീ പഠന ക്യാമ്പ് ക്യാമ്പ് സമാപിച്ചു. ഫെബ്രുവരി 26ന് ആദ്യ സെക്ഷനിൽ മാർക്‌സിസം സമകാലിക ലോകത്തിൽ എന്ന വിഷയത്തെ അധികരിച്ച് പുത്തലത്ത് ദിനേശൻ ക്ലാസെടുത്തു. സംസ്ഥാനകമ്മിറ്റിയംഗം ആർ ശ്യാമ അധ്യക്ഷതവഹിച്ചു. സാമ്പത്തികശാസ്ത്രം: അടിസ്ഥാന ശിലകൾ എന്ന വിഷയത്തിൽ പ്രൊഫ.കെ.എൻ.ഗംഗാധരൻ ക്ലാസെടുത്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ചിന്ത ജെറോം അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.പി.ദിവ്യ, വി.പി.റെജീന, എ.എ.റഹിം എന്നിവർ സംസാരിച്ചു. സമൂഹത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കുറ്റകൃത്യം ചെയ്യുന്നവർ ക്കെതിരായുള്ള ശിക്ഷ അതിവേഗം നടപടിപ്പിലാക്കുന്നതിനു വേണ്ടി ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിക്കണമെന്ന് യുവതീ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ഫെബ്രുവരി 26ന് വൈകിട്ട് ക്യാമ്പ് അവസാനിച്ചു.

25.02.2017

ഇ.എം.എസ് അക്കാദമിയിൽവെച്ച് നടക്കുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന യുവതീ ക്യാമ്പ് പഠനക്യാമ്പന്റെ രണ്ടാംദിനം പൂർത്തിയായി. ആദ്യ സെക്ഷനിൽ വ്യാജദേശീയതയുടെ വർത്തമാനം എന്ന വിഷയത്തെ അധികരിച്ച് കെ.ഇ.എൻ.കുഞ്ഞഹമ്മദ് ക്ലാസെടുത്തു. സംസ്ഥാനകമ്മിറ്റിയംഗം കെ.സുമ അധ്യക്ഷതവഹിച്ചു. മാധ്യമങ്ങളിലെ സ്ത്രീപ്രാതിനിധ്യം എന്ന വിഷയത്തിൽ ഡോ. പി.എസ്.ശ്രീകല ക്ലാസെടുത്തു. സംസ്ഥാനകമ്മിറ്റിയംഗം എസ്.കവിത അധ്യക്ഷയായി. ജീവിതനൈപുണ്യവും വ്യക്തിത്വ വികസനവും എന്ന വിഷയത്തെ അധികരിച്ച് ഡോ. ബേബി ശാരി ക്ലാസെടുത്തു. സംസ്ഥാനകമ്മിറ്റിയംഗം പ്രിൻസി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. യുവജനസംഘടനാ പ്രവർത്തനത്തെ സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയംഗം നിതിൻ കണിച്ചേരി ക്ലാസെടുത്തു. കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി.പി.ദിവ്യ, വി.പി.റെജീന, യുവതി സബ്കമ്മിറ്റി കൺവീനർ ഗ്രീഷ്മ അജയഘോഷ് എന്നിവർ സംസാരിച്ചു. ഫെബ്രുവരി 26 ന് പ്രൊഫ. കെ.എൻ.ഗംഗാധരൻ, പുത്തലത്ത് ദിനേശൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കും. 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുത്ത പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഫെബ്രുവരി 26ന് വൈകിട്ട് ക്യാമ്പ് അവസാനിക്കും.