Previous FrameNext Frame
  • August 15
  • five-persons
  • fd

26.11.2016

ക്യൂബൻ വിപ്ലവനായകൻ ഫിദൽ കാസ്‌ട്രോയുടെ നിര്യാണത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ എം.എൽ.എയും സെക്രട്ടറി എം.സ്വരാജ് എം.എൽ.എയും അനുശോചനം രേഖപ്പെടുത്തി. ബാറ്റിസ്റ്റയുടെ ഏകാധിപത്യഭരണത്തിനെതിരെ പോരാടി ക്യൂബയിൽ സോഷ്യലിസ്റ്റുഭരണം സ്ഥാപിച്ചത് ഫിദൽ കാസ്‌ട്രോയുടെ നേതൃത്വത്തിലായിരുന്നു. തുടർന്ന് പതിറ്റാണ്ടുകളോളമായി അമേരിക്കയുടെ നേതൃത്വത്തിലുള്ള സാമ്രാജ്യത്വശക്തികളുടെ എല്ലാവിധ അക്രമങ്ങളെയും പ്രതിരോധിച്ച് ക്യൂബയെ അദ്ദേഹം മുന്നോട്ടു നയിച്ചു. ലാറ്റിനമേരിക്കയിലെമ്പാടുമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് പിന്നിലും കാസ്‌ട്രോയുടെ നേതൃത്വമുണ്ട്. ചേരിചേരാ പ്രസ്ഥാനത്തിന്റെ നായകത്വവും അദ്ദേഹം വഹിച്ചു. ഇന്ന് ലോകത്ത് മികച്ച ജീവിതനിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നാണ് ക്യൂബ. സോഷ്യലിസ്റ്റ് ഭരണകൂടത്തിന്റെ പകിട്ടാർന്ന മുഖം കൂടിയാണ് ക്യൂബ. വിപ്ലവനായകനായും മികച്ച ഭരണാധികാരിയായും കടുത്ത സാമ്രാജ്യത്വവിരുദ്ധപോരാളിയായും കഴിഞ്ഞ ആറ് പതിറ്റാണ്ട് ലോകമെമ്പാടുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ആവേശം പകർന്ന ഫിദൽ കാസ്‌ട്രോയുടെ വിയോഗം നികത്താൻ കഴിയാത്തതാണെന്നും ഇരുവരും അനുശോചന കുറിപ്പിൽ പറഞ്ഞു.

12.11.2016

സംസ്ഥാനത്ത് അവശ്യകാര്യങ്ങൾക്കുപോലും പണമില്ലാതെ ജനങ്ങൾ ബാങ്കുകൾക്ക് മുമ്പിൽ വലയുന്ന സാഹചര്യത്തിൽ മുഴുവൻ യൂണിറ്റുകളും ഹെൽപ്പ് ഡെസ്‌ക്കുകൾ ആരംഭിക്കാൻ രംഗത്തിറങ്ങണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആഹ്വാനം ചെയ്തു. കറൻസി നിരോധിച്ചതിന്റെ പേരിൽ ജനങ്ങളെയാകെ ദുരതത്തിലാക്കിയിരിക്കുയാണ് കേന്ദ്ര സർക്കാർ. യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്താതെയാണ് ഇത്തരമൊരു പരിഷ്‌കാരത്തിന് മുതിർന്നത്. ജനങ്ങൾ നിത്യചെലവിനുള്ള പണംപോലും മാറിയെടുക്കാൻ കഴിയാത്തവിധം പ്രതിസന്ധിയിലാണ്. ആശുപത്രി ചെലവുകൾക്കും വിവാഹ ആവശ്യങ്ങൾക്കുമൊന്നും പണം കണ്ടെത്താൻ കഴിയുന്നില്ല. മിക്ക എ.ടി.എമ്മുകളും കാലിയാണ്. രാവിലെ മുതൽ വൈകിട്ട് വരെ ക്യൂ നിന്നാൽ പോലും ബാങ്കിൽ നിന്ന് പണം മാറാൻ കഴിയാതെ നിരവധിപേരാണ് മടങ്ങുന്നത്. ഇന്നലെ വിവിധ ഇടങ്ങളിലായി നാലുപേരുടെ ജീവനാണ് ഈ തുഗ്ലക് പരിഷ്‌കാരം മൂലം നഷ്ടപ്പെട്ടത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന പരിഷ്‌കാരങ്ങൾ നടത്തി പൗരന്മാരോട് യാതൊരുവിധ നീതിയും പുലർത്താത്ത ബിജെപി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

11.11.2016

1000, 500 രൂപ നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാർ നടപടി ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിരിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന തീരുമാനം അടിച്ചേൽപ്പിക്കുന്ന കേന്ദ്രസർക്കാർ പണം ജനങ്ങളുടെ കൈയ്യിലെത്തുന്നതിനാവശ്യമായ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. അടിയന്തിര ആവശ്യങ്ങൾക്കുപോലും പണം ലഭ്യമാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ബാങ്കുകളുടെയും പോസ്റ്റോഫീസുകളുടെയും മുമ്പിൽ ജനം ക്യൂനിന്ന് വലയുകയാണ്. അസുഖ ബാധിതർക്ക് മരുന്ന് വാങ്ങാനോ സ്‌കാനിംഗ് ഉൾപ്പെടെയുള്ള അടിയന്തിര ചെക്കപ്പ് നടത്താനോ കഴിയുന്നില്ല. വിവാഹം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യമാണ്. ദൈനംദിന ചെലവുകൾക്കുപോലും പണം കണ്ടെത്താനാകാതെ ജനം നട്ടം തിരിയുകയാണ്. കടുത്ത മാനസിക സമ്മർദ്ദം കാരണമാണ് തലശ്ശേരിയിൽ ബാങ്കിനുമുമ്പിൽ ഉണ്ണി എന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ ആത്മഹത്യ ചെയ്തത്. കറൻസി നിരോധിച്ചതിന്റെപേരിൽ ജനങ്ങളെയാകെ ദുരിതത്തിലാഴ്ത്തിയ കേന്ദ്രസർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി നവംബർ 12,13 തീയതികളിലായി നാഷണലൈസ്ഡ് ബാങ്കുകൾക്കുമുമ്പിൽ ധർണ്ണ നടത്തും. ബാങ്കുകൾക്ക് മുമ്പിൽ ജനങ്ങൾക്ക് ആവശ്യമായ സഹായസഹകരണങ്ങൾ ഒരുക്കികൊടുക്കാൻ ഡി.വൈ.എഫ്.ഐ പ്രവർത്തകർ രംഗത്തിറങ്ങണമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

dyfi pathaka (1)03.11.2016

നവംബർ 3 ഡി.വൈ.എഫ്.ഐ സ്ഥാപകദിനം സമുചിതമായി ആചരിച്ചു. എല്ലാ യൂണിറ്റുകളിലും പ്രഭാതഭേരിയും, പതാക ഉയർത്തലും സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി എം.സ്വരാജ്, സംസ്ഥാനകമ്മിറ്റിയംഗം ബിനു ഐ.പി, പാളയം ബ്ലോക്ക് സെക്രട്ടറി ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു. സ്ഥാപകദിനത്തോടനുബന്ധിച്ച് രക്തദാനം, ശുചീകരണം ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ഏറ്റെടുത്തു.