Previous FrameNext Frame
  • dyfi
  • dyfi
  • r15-1-5

05.02.2016
ഹൃസ്വദൂര ട്രെയിൻ ടിക്കറ്റിന്റെ സമയപരിധി മൂന്ന് മണിക്കൂറായി വെട്ടികുറച്ച നടപടിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിലവിൽ 199 കിലോമീറ്റർ വരെയുള്ള അൺറിസേർവ്ഡ് ടിക്കറ്റുകൾക്ക് ഒരു ദിവസം മുഴുവൻ ഉപയോഗിക്കാൻ സാധിക്കും.അതോടപ്പംതന്നെ മടക്കയാത്ര ടിക്കറ്റും എടുക്കാൻ കഴിയും. എന്നാൽ മാർച്ച് ഒന്നുമുതൽ ഹൃസ്വദൂര യാത്രക്കാരുടെ ടിക്കറ്റിന്റെ കാലാവധി മൂന്ന് മണിക്കൂർ വരെയായും മടക്ക ടിക്കറ്റ് അതതു സ്റ്റേഷനിൽനിന്ന് മാത്രമായും ചുരുക്കിയിരിക്കുകയാണ്. ഹൃസ്വദൂര യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് ഈ തീരുമാനം. റെയിൽവേ തുടരുന്ന ജനവിരുദ്ധ നയങ്ങളുടെ തുടർച്ചയാണിത്. ഈ ജനവിരുദ്ധ തീരുമാനത്തിൽ നിന്നും റെയിൽവേ പിൻമാറണമെന്നവിശ്യപ്പെട്ട് ഫെബ്രുവരി 8നു സംസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷനകളിൽ ധർണ്ണയും ഒപ്പു ശേഖരണവും സംഘടിപ്പിക്കും.

02.02.2016
കേരളത്തിലെ നിയമവാഴ്ച്ച തകർന്നിരിക്കുകയാണെന്നു ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. തിരുവനന്തപുരത്ത് നടുറോഡിൽവച്ച് ഒരു വിദ്യാർത്ഥിയെ അക്രമികൾ തല്ലിക്കൊന്നതും, സുഹൃത്തിനെയും കൊണ്ട് ആശുപത്രിയിൽ വന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകനെ ഗുണ്ടാസംഘം കുത്തി ക്കൊലപ്പെടുത്തിയതും കഴിഞ്ഞ ദിവസമാണ്. പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലാത്തതിനാലാണ് സംസ്ഥാനത്ത് അക്രമപ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്ന സർക്കാരിന് നിയമവാഴ്ച്ച നടപ്പിലാക്കാൻ കഴിയുന്നില്ല. കൊലപാതകവും, കവർച്ചയും, ബലാത്സംഗവും, കുട്ടികൾക്കെതിരായ അക്രമങ്ങളുമെല്ലാം വർദ്ധിച്ചു വരികയാണ്. നിയമപാലകർ തന്നെ ക്രിമിനലുകളുടെ സംരക്ഷരായി മാറിയിരിക്കുകയാണ.് കേരളത്തെ മറ്റൊരു ബീഹാറാക്കി മാറ്റാനാണ് ആഭ്യന്തരമന്ത്രി ശ്രമിക്കുന്നത്. അക്രമപ്രവർത്തനം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പോലീസ് തയ്യാറാകണം. പോലീസ് സംവിധാനത്തെ കാര്യക്ഷമമാക്കാൻ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കെ.ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാനുള്ള യു.ഡി.എഫ് തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. കെ.എം.മാണിയെയും മന്ത്രിസഭയിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ബാബുവും മാണിയും കോഴവാങ്ങിയെന്ന് പകൽപോലെ വ്യക്തമാണ്. അധികാരത്തിലിരുന്നുകൊണ്ട് അന്വേഷണങ്ങൾ അട്ടിമറിക്കുന്നതിനുവേണ്ടിയാണ് ഇത്തരം നീക്കം നടത്തുന്നത്. ഉമ്മൻ ചാണ്ടിയുടെയും ആര്യാടൻ മുഹമ്മദിന്റെയും രാജി അനിവാര്യമായിരിക്കുന്ന സമയമാണിത്. എന്നാൽ അഴിമതിക്കാരെ മുഴുവൻ മന്ത്രിക്കസേരയിലേക്ക് തിരിച്ചുകൊണ്ട് വന്ന് കേരളത്തിൽ സമ്പൂർണ്ണ അഴിമതിരാജ് നടപ്പിലാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അഴിമതിവാഴ്ച നടത്തുന്ന ഉമ്മൻചാണ്ടി സർക്കാരിന് അധികനാൾ അധികാരത്തിൽ തുടരാൻ സാധിക്കില്ല. അഴിമതി വീരന്മാരായ മന്ത്രിമാർ പങ്കെടുക്കുന്ന പൊതുപരിപാടികളിൽ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

30.01.2016

ദൃശ്യമാധ്യമ രംഗത്തെ തലമുതിർന്ന മാധ്യമ പ്രവർത്തകനായിരുന്ന ടി.എൻ.ഗോപകുമാറിന്റെ നിര്യാണത്തിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി.രാജേഷ് എം.എൽ.എയും സെക്രട്ടറി എം.സ്വരാജും അനുശോചനം രേഖപ്പെടുത്തി. അദ്ദേഹം സ്വീകരിച്ചിരുന്ന മനുഷ്യസ്‌നേഹപരമായ നിലപാടുകൾ മറ്റു മാധ്യമപ്രവർത്തകരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കി നിർത്തിയിരുന്നുവെന്നും ഇരുവരും അനുശോചനകുറിപ്പിൽ പറഞ്ഞു.

Upcoming Events

There are no upcoming events at this time.